Books

Bridging Worlds Through Words

Kelkkatha Chirakadikal

കേൾക്കാത്ത ചിറകടികൾ

അഭൂത പ്രതിഭകൾ അരങ്ങ് വാഴുന്ന എഴുത്തിന്റെ തട്ടകത്തിൽ എന്റെ ചെറിയ ഒരു നോവലുമായി കടന്ന് വരികയാണ്. എഴുത്തിന്റെയോ സാഹിത്യത്തിന്റെയോ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എന്റെ ആദ്യത്തെ കൃതിയാണ് "കേൾക്കാത്ത ചിറകടികൾ " എന്ന ഈ നോവൽ. അയർലണ്ടിലേയ്ക്കുള്ള ആദ്യകാല കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന സംഭവബഹുലമായ ഈ കഥയിൽ പ്രണയത്തെക്കുറിച്ചും, കുടുംബബന്ധങ്ങളെക്കുറിച്ചും , സിങ്കിൾ മദറായുള്ള നായികയുടെ ജീവിതത്തെയുമാണ് വരച്ച് കാട്ടാൻ ശ്രമിച്ചിരിക്കുന്നത്. വളരെ ജീവിതഗന്ധിയായ ഈ നോവൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. നിങ്ങൾ ഏവരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്...
സസ്നേഹം
ആൻസി കൊടുപ്പന പോളക്കൽ

To buy via Amazon Kindle

To buy Hard copy online

vanchikkaran-book-ancy

Vanchikkaran

വഞ്ചിക്കാരൻ

ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന, ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളങ്ങളിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രീതികൂലകാലാവസ്ഥയിൽ തളരാതെ, തന്ത്രപരമായി ലക്ഷ്യ സ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്ന, അനുഭവങ്ങൾ പാഠങ്ങൾ ആക്കിയ വഞ്ചിക്കാരൻ…

This book is available on Indulekha and Amazon Kindle

ente-kadha-ente-kadha-cheriya-kadhakal-ancy

Ente Katha Ente Katha Ente Cheriya Katha

എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ

"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്." -മാർട്ടിൻ വർഗീസ്.

This book is available on Indulekha and Amazon Kindle

swasathinte-udambadikal-by-ancy

Swasathinte Udampadi

ശ്വാസത്തിന്റെ ഉടമ്പടി

എല്ലാ ഉടമ്പടികളും സത്യത്തിൽ അധിഷ്ഠിതമാണ്. അത് നടപ്പാക്കിയെ തീരൂ. ഒരു നിശ്ചിത കാലയളവിലേയ്ക്ക് ശ്വാസവുമായും മനുഷ്യൻ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അത്‌ ചിലപ്പോൾ ദിവസങ്ങളാകാം, മാസങ്ങളാകാം, വർഷങ്ങൾ ഏറെയാകാം. ആ കരാർ തീരുന്ന നിമിഷം ശ്വാസം നമ്മളെ വിട്ട് പോകുന്നു. പിന്നെ ഒരു സാമ്പ്രാണിയിൽ നിന്നും ഉയരുന്ന പുകയും സുഗന്ധവും അന്തരീക്ഷത്തിൽ വിലയിക്കുന്നതു പോലെ ശരീരത്തെ ഉപേക്ഷിക്കുന്ന ജീവൻ എവിടെ വിലയം പ്രാപിക്കുന്നു എന്ന ചോദ്യം ബാക്കി നില്ക്കുന്നു.

This book is available on Indulekha and Amazon Kindle

agadhir-kazhchakal-by-ancy

Agadir Kazhchakal

അഗദീർ കാഴ്ചകൾ

നമ്മൾ യാത്രകൾ ചെയ്യുന്നത് വിനോദത്തിന്, സന്തോഷത്തിന്, തൊഴിൽ അല്ലെങ്കിൽ വ്യവസായ ആവശ്യങ്ങൾക്ക് ആകാം. അത് എന്ത് തന്നെ ആയാലും യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് വിലമതിക്കാനാവാത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. കാലം മാറുന്നതനുസരിച്ച് കോലവും മാറണം എന്നു പറഞ്ഞതുപോലെ ആധുനികയുഗത്തിൽ ടൂറിസത്തിന് പുതിയമാനങ്ങൾ കൈവന്നിരിക്കുന്നത് സ്പേസ് ടൂറിസം, ക്രൂസ് ഷിപ്പ് ടൂറിസം, വെർച്ചുവൽ ടൂറിസം മുതലായവയിലൂടെ ആണെങ്കിലും നമ്മുടെ മനസ്സിനെ തൊട്ടുണർത്താൻ ലളിതമായ യാത്രകൾക്ക് പോലും സാധിക്കും. ഈ പുസ്തകത്തിലൂടെ ഞാൻ അവതരിപ്പിക്കുന്നത് ഞാൻ കണ്ട എന്റെ കാഴ്ചപ്പാടിലൂടെയുള്ള മൊറോക്കൻ പട്ടണമായ അഗദീറിനെ കുറിച്ചാണ്.

This book is available on Indulekha and Amazon Kindle

book-mockup-without-shadow

Kelkkatha Chirakadikal

കേൾക്കാത്ത ചിറകടികൾ

അഭൂത പ്രതിഭകൾ അരങ്ങ് വാഴുന്ന എഴുത്തിന്റെ തട്ടകത്തിൽ എന്റെ ചെറിയ ഒരു നോവലുമായി കടന്ന് വരികയാണ്. എഴുത്തിന്റെയോ സാഹിത്യത്തിന്റെയോ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എന്റെ ആദ്യത്തെ കൃതിയാണ് "കേൾക്കാത്ത ചിറകടികൾ " എന്ന ഈ നോവൽ. അയർലണ്ടിലേയ്ക്കുള്ള ആദ്യകാല കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന സംഭവബഹുലമായ ഈ കഥയിൽ പ്രണയത്തെക്കുറിച്ചും, കുടുംബബന്ധങ്ങളെക്കുറിച്ചും , സിങ്കിൾ മദറായുള്ള നായികയുടെ ജീവിതത്തെയുമാണ് വരച്ച് കാട്ടാൻ ശ്രമിച്ചിരിക്കുന്നത്. വളരെ ജീവിതഗന്ധിയായ ഈ നോവൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. നിങ്ങൾ ഏവരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്...

This book is available only in Amazon Kindle book

Scroll to Top